Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spreading Fast

America

അ​ഞ്ചാം​പ​നി പ​ട​രു​ന്നു; അ​ല​ബാ​മ​യി​ൽ ക​ടു​ത്ത ജാ​ഗ്ര​ത

അ​ല​ബാ​മ: അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര വൈ​റ​സ് ബാ​ധ​യാ​യ അ​ഞ്ചാം​പ​നി പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​ല​വി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ സൗ​ത്ത് കാ​രോ​ലി​ന, ഫ്ലോ​റി​ഡ, ജോ​ർ​ജി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ല​ബാ​മ​യി​ലും രോ​ഗ​മെ​ത്താ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​സ്കോ​ട്ട് ഹാ​രി​സ് പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 23 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് യു​എ​സി​ൽ ഏ​ക​ദേ​ശം 1,000 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​വ​രി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. പ​നി, ചു​മ, മൂ​ക്കൊ​ലി​പ്പ്, ക​ണ്ണ് ചു​വ​ക്ക​ൽ എ​ന്നി​വ​യ്ക്ക് പി​ന്നാ​ലെ ശ​രീ​ര​ത്തി​ൽ ത​ടി​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

ഇ​ത് ന്യൂ​മോ​ണി​യ​യി​ലേ​ക്കും മ​സ്തി​ഷ്ക വീ​ക്ക​ത്തി​ലേ​ക്കും ന​യി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. രോ​ഗ​നി​ർ​ണ​യം വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ല​ബാ​മ സ്വ​ന്ത​മാ​യി പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് എം​എം​ആ​ർ വാ​ക്സീ​ൻ ന​ൽ​കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്നു. ഇ​ൻ​ഫ്ലു​വ​ൻ​സ (പ​നി) ബാ​ധ​യും സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഈ ​സീ​സ​ണി​ൽ പ​നി ബാ​ധി​ച്ച് മൂ​ന്ന് കു​ട്ടി​ക​ൾ മ​രി​ച്ച​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

അ​ഞ്ചാം​പ​നി ബാ​ധി​ച്ചാ​ൽ അ​ത് ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ത​ന്നെ ത​ക​രാ​റി​ലാ​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണെ​ന്ന് അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് മൈ​ക്രോ​ബ​യോ​ള​ജി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Latest News

Corehub Up